Copied from someone-Try to read

Hello World,

The following is a copy-paste from one of my senior’s G+. His name is Ranjith Antony. I’m posting it here because he has written things which I believe and he has written it better than me (obviously- he is vastly experienced than me.. :)..) Read away guys, Not like my other posts… Will help you.. 🙂

പഠനം കഴിഞ്ഞിറങ്ങിയപ്പോള് തന്നെ എനിക്കറിയാമായിരുന്നു ഒരു ജോലിക്കാരനായി ഒതുങ്ങാന് എനിക്കു കഴിയില്ല എന്ന്. ആദ്യം വിചാരിച്ചു അല്പം എക്സ്പീരിയന്സ് ഉണ്ടാക്കിയിട്ടു തുടങ്ങാമെന്നു. എക്സ്പീരിയന്സ് എന്നത് ആപേക്ഷികവും, വളരെ സബ്ജക്ടീവുമാണ്. എന്തു മാത്രം എക്സ്പീരിയന്സ് വേണം ഒരു കമ്പനി തുടങ്ങാന് ?. ഇനി കമ്പനി തുടങാനുള്ള എക്സപീരിയന്സ് തന്നെയാണോ നമ്മള് ഒരു സോഫ്റ്റ്വെയറ് ഡെവലപ്പറായി ജോലി ചെയ്ത് ആറ്ജ്ജിക്കുന്നത് ? ഇങ്ങനെയുള്ള സംശയങ്ങള് കൊണ്ടു തന്നെ ഒരു തീരുമാനം എടുക്കല് അങ്ങനെ വൈകി വൈകിപ്പോയി. പിന്നെ കല്യാണം, കുട്ടികള് ഒക്കെ കൂടെയായപ്പോള് ഇതു പിന്നെയും വൈകി. ഇതിനിടയില്, ഷ്നൈഡറ് ഇലക്ട്രിക്കില് ചേരുന്നതിനു മുന്പത്തെ ജോലിയിലെ ചില അനുഭവങ്ങള് ആത്മവിശ്വാസത്തിനു കടുത്ത ചില ആഘാതങ്ങളും ഉണ്ടാക്കിയപ്പോള് തത്ക്കാലം സ്വപ്നങ്ങള് അട്ടത്തു കയറ്റി. പിന്നെ വിസ സ്റ്റാറ്റസ് വ്യവസായം തുടങ്ങാന് അനുകൂലമല്ലായിരുന്നു താനും.

ഏകദേശം ഒരു കൊല്ലമായി ഇതു തന്നെയാണ് എന്റെ വിളി എന്ന് ശരിക്കും തിരിച്ചറിഞ്ഞത്. ഒരു കൊല്ലം മുന്പായിരുന്നു ജീവിത്തിലെ ഏഴാമത്തെ ലേ ഓഫ് തരണം ചെയ്യണ്ടി വന്നത്. ലേ ഓഫ് ചെയ്യുന്ന പ്രോസസ്സില് ആദ്യന്തം ഭാഗഭാഗുവാകുകയും ചെയ്തു. ലേ ഓഫിനു തിരഞ്ഞെടുക്കുന്ന മാനദണ്ഡം നേരില് കാണാനും സാധിച്ചു. അതു വരെ മനസ്സിലാക്കിയിരുന്നത്, ലേ ഓഫ് പ്രക്രിയ എന്നത് മടിയന്മാരെയും, ചില പ്രശ്നക്കാരെയും ഒഴിവാക്കുന്ന ഒന്നാണ് എന്നാണ്. അതൊരു മാനദണ്ഡമേ അല്ല എന്നല്ല, പക്ഷെ അതിലും ഉപരി മറ്റനേകം കാരണങ്ങള്, മിക്കവയ്കകും ഒരു റാഷണലായ വ്യാഖ്യാനം നല്കാന് കഴിയത്തവ വരെ ഈ പ്രക്രിയയില് ഉള്പ്പെടുന്നു. പ്രായം, ഇപ്പഴത്തെ ശമ്പളം, ഭാര്യയുടെ ജോലി, കുട്ടികള്, രോഗങ്ങള്, ഡിവോഴ്സ്, വിയറ്പ്പു നാറ്റം, പള്ളി, വിശ്വാസം, പുകവലി; എന്നു വേണ്ട മൂത്രമൊഴിച്ചിട്ടു കയ് കഴുകയൊ ഇല്ലയോ എന്നതു വരെ അന്നു ഞാന് ഭാഗമായിരുന്ന ലേ ഓഫിനു മാനദണ്ഡം ആയിരിന്നു.

ഇതില് നിന്നും മനസ്സിലായ ഒരു കാര്യം നമ്മള് എത്ര അദ്ധ്വാനിച്ചാലൊ, എത്ര ലോയല് ആയാലോ കാര്യമില്ല. നിങ്ങളുടെ ജോലി ഒരിക്കലും ശാശ്വതമല്ല. നിങ്ങള് ലേ ഓഫ് ചെയ്യപ്പെടാനുള്ള കാരണങ്ങള് നിങ്ങള്ക്കു പോലും അറിയില്ല. ഇതു ശരിക്കും കണ്ണു തുറപ്പിച്ച ഒരു തിരിച്ചറിവായിരുന്നു. അതു വരെ ജോലിയായിരുന്നു ജീവിതം, ഈ തിരിച്ചറിവു നേടിയതോടെ ജോലിയില് നിന്നും അല്പം കൂടെ ഡിറ്റാച്ഡ് ആയി, നിന്നും ചുറ്റും നടക്കുന്ന സംഗതികള് വീക്ഷിക്കാന് സാധിച്ചു. ഞാന് വെറുത്തു പോയ ചില കാര്യങ്ങള്.

൧. അനുസ്യൂതം നേരിടെണ്ട മാറ്റങ്ങള്. കഴിഞ്ഞ രണ്ടു വറ്ഷത്തില ഞാന് പല ഗ്രൂപ്പുകളിലേയ്ക്കു മാറി. ഞാന് ചെയ്യുന്ന ജോലി ഒന്നു തന്നെ. പക്ഷെ പല മാനേജറ്മാരും പല പ്രോസസ്സുകളും. ഇവയുമായി പരിചയപ്പെട്ടു വരുമ്പോഴെയ്ക്കും അടുത്ത ഗ്രൂപ്പിലേയ്ക്ക്. കമ്പനികള്ക്ക് മാറിയെ കഴിയും. എവിടൊക്കെ സ്ട്രീം ലൈന് ചെയ്യാന് സാധിക്കുമോ അവിടെല്ലാം അവറ് കയ്യേറും. ഇതിനെല്ലാം, Right sizing, Business process re-engineering എന്നൊക്കെ ഘടാഘടിയന് പേരുകളും ഇണ്ട്.

൨. ഞാന് ജോലി തുടങ്ങിയ സമയത്തെ കമ്പനി സംസ്കാരം വളരെ വിഭിന്നമായിരുന്നു. നിങ്ങളെ റിസ്ക് എടുക്കാന് പ്രേരിപ്പിക്കുകയും, വീഴ്ച പറ്റിയാല് തിരുത്താന് സഹായിരക്കുകയും ചെയ്തിരുന്ന ഒരു സംസ്കാരത്തില് നിന്നും റിസ്കെടുക്കാനുള്ള അവസരങ്ങള് കഴിവതും നിഷേധിക്കുകയൊ ഇല്ലാതാകുകയോ ചെയ്യുന്ന തലത്തിലേയ്ക്കു മാറി. എന്റെ അഭിപ്രായത്തില് റിസ്കെടുക്കകയും, അവയില് വിജയിക്കുകയും, ചില അവസരങ്ങളില് തോല്ക്കുകയും, ആ തോല്വിയില് നിന്നും പാഠം ഉള്ക്കൊള്ളാന് പ്രേരിപ്പിക്കുകയും ചെയ്താലെ നിങ്ങളും, നിങ്ങളുടെ കമ്പനികളും വളരുകയുള്ളൂ. എന്നാല് വലിയ കോറ്‌പ്പറേറ്റുകള് വളറ്ച്ച ഉപേക്ഷിച്ചു അവരുടെ മാറ്ക്കെറ്റ് ഷെയറ് നില നിറ്ത്താനുള്ള വ്യഗ്രതയിലേയ്ക്കു മാറും. ഒട്ടു മിക്ക വലിയ കമ്പനികളും പരിണമിച്ചു ഈ നിലയിലേയ്കെത്തുമെന്നത് നമ്മുടെ ചുറ്റും കാണുന്നില്ലെ. ഗൂഗിള് തന്നെ വലിയൊരു ഉദാഹരണം, ജിമെയില് പോലെ ഡിസ്റപ്റ്റീവായ ഒരു ടെക്നോളജി ആ കമ്പനിയില് നിന്നും ഇറങ്ങിയിട്ട് കാലം എത്രയായി. മൈക്രോസോഫ്റ്റും വിഭിന്നമല്ല.

൩ മാറ്ക്കെറ്റ് ഷെയറ് നിലനിറുത്താനുള്ള പരക്കം പാച്ചിലില് ഇന്നവേഷന് എന്ന പ്രക്രിയ മുഴുവനുമായി മുരടിക്കുന്ന ഒരു പ്രതിഭാസം ഞാന് കണ്ടു. മറ്റൊരു വലിയ മാറ്റവും ഇതിനോടനുബന്ധിച്ചുണ്ടായി, കമ്പനി പെട്ടെന്നു process driven ആയി. വ്യക്തികള് വെറും റിസോഴ്സ് ആയി. ഇങ്ങനെ പ്രോസസ് ഡ്രിവണ് ആയ സാഹചര്യം സംജാതമായി കഴിഞ്ഞാല് പിന്നെ നമ്മള് വാലു പിടിക്കാന് വട്ടം കറങ്ങുന്ന ഒരു നായ പോലെയായി. വാലൊരിക്കലും കടിക്കാന് പറ്റില്ല, എന്നാല് കറക്കം നിറുത്തിയാല് “എപ്പഴെങ്കിലു< കടിക്കാന് പറ്റും” എന്ന അവസ്ഥയും ഇല്ലാതാകും. എന്നെങ്കിലും കടിക്കുമായിരിക്കും എന്ന പ്രതീക്ഷയില് നമ്മള് വട്ടം കറങ്ങിക്കൊണ്ടിരിക്കും.

൪. വലിയ കോറ്പ്പ്പറേറ്റുകള് അഡോപ്റ്റ് ചെയ്യുന്ന ഒരു സ്കീം ആണ് Matrix Organization. മെട്രിക്സിന്റെ ഗുണം ഒരു കമ്പനികള്കക്കുള്ളില് വ്യക്തമായ ലക്ഷ്യങ്ങളുള്ള ഗ്രൂപ്പുകള് ഉണ്ടാക്കുകയും. ഗ്രൂപ്പുകള്ക്കുള്ളില് ആരോഗ്യകരമായ മത്സരം സംജാതമാക്കുകയും എന്നതാണ്. എന്നാല് വിപരീത ഫലമാണ് എന്റെ അനുഭവം. നമ്മളെ അളക്കുന്നത് നമ്മളുടെ job family യില് പെട്ട മറ്റുള്ള അംഗങ്ങളുമായാണ്. അവറ് നിങ്ങളുടെ ഗ്രൂപ്പിലോ, നിങ്ങള് ചെയ്യുന്ന ജോലി തന്നെയോ ചെയ്യണമെന്നില്ല. ഇങ്ങനെ വന്നപ്പോള് നമ്മളെ അളക്കുന്നത്, നമ്മള്ക്കു പരിചയമില്ലാത്ത മാനേജറ്മാരായി.

൫. മെട്രിക്സിന്റെ മറ്റൊരു സൈഡ് ഇഫക്ട്, മിഡില് മാനേജ്മെന്റ് ആണ്. പലരും, നോണ്ടെക്നിക്കല് ആയിരിക്കും. അവറ്ക്കൊന്നും നിങ്ങള് ചെയ്യുന്ന ജോലിയുമായി റിലേറ്റ് ചെയ്യാന് കഴിവുണ്ടാകണം എന്നുമില്ല. ഒരു എം.ബി.എ യും, എക്സല്, പവറ് പോയിന്റ് എക്സപറ്ട്ടുകളുമായിരിക്കും ഇവറ്. ഇങ്ങനെയുള്ളവരുമായി ദിവസം തോറും ഇടപെട്ടു മുഷിയും.

ഇത്തരം നൂറുകൂട്ടം കാര്യങ്ങള് ഉണ്ട്. ഇവയൊക്കെ എന്റെ തീരുമാനം ത്വൈരപ്പെടുത്താന് സഹായിച്ചിരിക്കാം. തെറ്റിധരിക്കരുത്, എന്റെ ജോലി ഞാന് ആസ്വദിച്ചിരുന്നു, വളരെ അധികം. പിരിയാന് തീരുമാനിച്ചപ്പോഴും ഞാന് മിസ് ചെയ്യാന് പോകുന്ന നൂറായിരം കാര്യങ്ങള് ഇടയ്കൊരു വിങ്ങലായി അവിടിവിടെ ഇടയ്ക്കു തികട്ടി വരുന്നുമുണ്ട്.

ഇനി എന്തു കൊണ്ടാണ് എന്ററ്പപ്രണറ്ഷിപ് ഞാന് ഇഷ്ടപ്പെടുന്നു എന്നതും കൂടെ പറഞ്ഞില്ലെങ്കില് ഈ കുറിപ്പു പൂറ്ണ്ണമാകുമെന്നു തോന്നുന്നില്ല. ആദ്യമേ പറയട്ടെ, അടുത്ത സ്റ്റീവ് ജോബ്സ് ആകാനോ, ഇട്ടു മൂടാന് കാശുണ്ടാക്കാനോ അല്ല. എന്റ്റ്പ്പ്രണറ്ഷിപ് നല്കുന്ന സ്വാതന്ത്ര്യമാണ് എന്നെ ഇതിലേയ്ക്കാകറ്ഷിച്ചത്. എനിക്കിഷ്ടമുള്ള കാര്യങ്ങള് എന്റേതായ പേയ്സില് എനിക്കിഷ്ടപ്പെട്ട സമയത്തു ചെയ്യാനുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം നല്കുന്ന ലൈഫ് സ്റൈല്.

ഇനി ഞാന് വിജയിക്കുമോ, അറിയില്ല. പക്ഷെ മാറ്ക് ആന്ഡേഴ്സണ് പറഞ്ഞപോലെ.

“Start your own company. If your startup fails, try another one. If that one fails, get back into a high-growth company to reset your resume and get more skills and experiences. Then start another company. Repeat as necessary until you change the world.”

Courtesy: G+, Ranjith Antony

Advertisements